Sunday, July 21, 2013

കടിക്കൂല്ലാന്ന് പറഞ്ഞ നായ



ബാധ  ഒഴിപ്പിക്കൽ, ആവാഹനം തുടങ്ങിയ മന്ത്ര തന്ത്രങ്ങൾക്ക്  ഗുരിക്കൾ കേമനാണ്. പാട്ടിലും സാഹിത്യത്തിലും ചീട്ടു കളിയിലും ഒരു  പോലെ താല്പര്യം.രാവിലെ ഉമ്മറത്തെ ചാരുകസാലയിലിരുന്ന് വിശദമായി പത്രം വായിക്കുന്നതിനിടയിലാണ്  നടവഴിക്കപ്പുറത്ത് നിന്ന് ആരോ വിളിച്ചു ചോദിക്കുന്നത് 

"നായ കടിക്കുവോ "

 ചരട് മന്ത്രിക്കാൻ വേണ്ടി ആരോ വന്നതാണ്. കസാലയിലിരിക്കുന്ന ഗുരിക്കളുടെ കാൽച്ചുവട്ടിൽ ഒരു നായ അലസമായി കിടക്കുന്നതു്  കണ്ട് ശങ്കിച്ചു വിളിച്ചു ചോദിച്ചതാണ്.

ഗുരിക്കള്  കേട്ട   മട്ടില്ല. അടുത്ത പ്രാവശ്യം കുറച്ചു കൂടെ ഉച്ചത്തിൽ  വന്നയാൾ ചോദ്യം ആവർത്തിച്ചു 

ശബ്ദം കേട്ട്  ഉമ്മറവാതിലിലൂടെ പുറത്ത് നോക്കി  രണ്ടാമത്തെ മകൻ  നടവഴി നോക്കി വിളിച്ചു പറഞ്ഞു 

"ഇല്ലാ കടിക്കൂല്ലാ"


വന്നയാൾ മുറ്റത്തേക്ക്‌ കടന്നതും,  എന്തോ മുജ്ജന്മ ശത്രുത തീർക്കുന്നത് പോലെ പട്ടി പറന്നു ചെന്ന് അയാളുടെ കണങ്കാൽ  കടിച്ചു പറിച്ചു കളഞ്ഞു. ഇതുവരെ താൻ ചെയ്യാത്ത എന്തൊരു മഹാകാര്യം വൃത്തിയായി ചെയ്തതിൽ വലിയ സന്തോഷം ഉള്ളതുപോലെ  മുറ്റത്ത് രണ്ടു ചുവടു നൃത്തവും വെച്ച് അത് വീടിന്റെ പിൻ ഭാഗത്തേക്ക് ഓടിപ്പോയി.

ബഹളം കേട്ട്,  വായിച്ച് കൊണ്ടിരുന്ന പത്രത്തിനു മേലെക്കൂടി  നെറ്റി  ചുളിച്ചു  ഏന്തി നോക്കുന്ന ഗുരിക്കളോട്  വേദന കടിച്ചു പിടിച്ച്  സഹിച്ചുകൊണ്ട്  വന്നയാൾ ചോദിച്ചു 

"അല്ലാ...കുരിക്കളേ.... ആ  കടിക്കൂല്ലാന്ന് പറഞ്ഞ  നായ ഏടപ്പോയീ...?? "



4 comments:

റോസാപ്പൂക്കള്‍ said...

കടി കൊണ്ടത് മതിയായില്ലല്ലേ...?

ajith said...

ഇല്ല
കടികൊണ്ടത് മതിയായില്ല
ഇനി അടീം കൂടെ കൊണ്ടാലേ പോവൂ!!

vavaji said...

നന്ദി, വായിച്ചതിനും, കമന്റടിച്ചതിനും

Vineeth M said...

hahaha.....
lathu kalakki