ചില വാക്കുകള്‍ അങ്ങിനെയാണ്
ഏറ്റവും ഉറപ്പുള്ള എന്തോ കൊണ്ട് കെട്ടിയുണ്ടാക്കിയ അക്ഷരക്കൂട്ടങ്ങള്‍ !
വൈകാരികമായി ഏത് അവസ്ഥയില്‍ നില്ക്കുമ്പോള് ആണോ അവ ശബ്ദരൂപം പൂണ്ടത് അതേ വൈകാരികതയുടെ നേരും വ്യാപ്തിയും അതിനു സ്വമേധയാ വന്നു ചേരുന്നു.
യഥാര്‍ത്ഥത്തില്‍
പറഞ്ഞു പോയ വാക്കുകള്‍ക്ക് മേല്‍ അടയിരുന്ന് എത്ര പ്രാണനുകള്‍ ദുരന്തപ്പെട്ടു പോയിട്ടുണ്ടാകും!
ധൈര്യക്കുറവിന്റെയും, നിര്ഭാഗ്യത്തിന്റെയും തീ മഴയില്‍ നടക്കുന്നവര്‍ക്ക് ചിലപ്പോഴെങ്കിലും വാക്കുകള്‍ തിരിഞ്ഞോടാനുള്ള മറകള്‍ നല്കിയിട്ടുണ്ടാകും.
ഇനിയൊരിക്കലും നേരിടേണ്ടി വരില്ല എന്നുറപ്പുള്ള വിഷമ വൃത്തത്തെ , ഞാനത് എളുപ്പം ശരിയാക്കിയേനെ എന്ന് വൃഥാ പറയാന്‍ ചില വാക്കുകള്‍ തുണ വന്നേക്കാം
പിന്നെ പിന്നെ ... വാക്കുകള്‍ അല്ലായിരുന്നു ഒന്നിന്റെയും യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് തോന്നുന്ന ഒരു കാലത്ത് കുനിഞ്ഞ തലക്കുള്ളില്‍ പുതിയ വാക്കുകള്‍ക്കായി ധൃതിപ്പെട്ടുള്ള തിരച്ചിലുകളും നടക്കുന്നുണ്ടാവാം.
No comments:
Post a Comment